ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന, ഭാവതീവ്രമായ വാക്കുകളും വരികളും ചിട്ടപ്പെടുത്തി കണ്ണീരുപ്പുകലര്‍ന്ന ഗാനങ്ങളിലൂടെ നിസ്സഹായാവസ്ഥയുടെ ചിത്രങ്ങള്‍ വരച്ചുകാട്ടിക്കൊണ്ട് ആസ്ത്രേലിയയിലെ മെല്‍ബണില്‍ നിന്നും പ്രേക്ഷക മനസ്സുകളിലേക്ക് വീണ്ടും കടന്നു വരികയാണ് സാഹിത്യകാരിയായ രേണുക വിജയകുമാരന്‍. മലയാള സിനിമയിലെ നാദിര്‍ഷ, അജയ് വാസുദേവ്, മാലാ പാര്‍വ്വതി എന്നിവരുടെ ഫേസ്ബുക് പേജുകളിലൂടെയാണ് രേണുകാ വിജയകുമാരന്റെ ‘അച്ഛന്റെ തേങ്ങല്‍ ‘ എന്ന ഗാനം റിലീസ് ചെയ്തിരിക്കുന്നത്. പിന്നണി ഗായകന്‍ സുദീപ് കുമാര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് രാജേഷ് രാജാണ്. ഗാനരചനയും സംവിധാനവും രേണുകാ വിജയകുമാരന്‍ തന്നെ.
മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് വീണ്ടും കുറഞ്ഞു. ജൂലൈയില്‍ 13.93 ശതമാനമായാണ് കുറഞ്ഞത്. ജൂണില്‍ ഇത് 15.18 ശതമാനമായിരുന്നു. മെയ് മാസത്തില്‍ പണപ്പെരുപ്പനിരക്ക് റെക്കോര്‍ഡ് ഉയരത്തിലായിരുന്നു. 15.88 ശതമാനമാണ് രേഖപ്പെടുത്തിയത്. പണപ്പെരുപ്പനിരക്ക് കുറഞ്ഞുവരുന്നത് ആശ്വാസം നല്‍കുന്നുണ്ടെങ്കിലും ഇപ്പോഴും രണ്ടക്കത്തിലാണ് എന്നത് ആശങ്ക നിലനിര്‍ത്തുന്നു. തുടര്‍ച്ചയായി 16-ാം മാസമാണ് മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് രണ്ടക്കത്തില്‍ തുടരുന്നത്. ജൂലൈയില്‍ ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്കും കുറഞ്ഞിട്ടുണ്ട്. 6.71 ശതമാനമായാണ് താഴ്ന്നത്. എങ്കിലും റിസര്‍വ് ബാങ്ക് പരിധിയായ ആറുശതമാനത്തിന് മുകളില്‍ തന്നെയാണ് ഇപ്പോഴും പണപ്പെരുപ്പനിരക്ക്.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ വാതില്‍പ്പടി സേവനം ആരംഭിച്ചത്. ഇപ്പോള്‍ ഭിന്നശേഷിക്കാരുടെ ക്ഷേമം കണക്കിലെടുത്ത് പുതിയ പ്രഖ്യാപനവുമായി വന്നിരിക്കുകയാണ് എസ്ബിഐ. ഭിന്നശേഷിക്കാര്‍ക്ക് ഒരു മാസം മൂന്ന് തവണ സൗജന്യമായി വാതില്‍പ്പടി സേവനം പ്രയോജനപ്പെടുത്താമെന്നതാണ് എസ്ബിഐയുടെ പ്രഖ്യാപനം. ചെക്ക് നല്‍കല്‍, പണമിടപാട്, ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കല്‍, കൈവൈസി രേഖകള്‍ സമര്‍പ്പിക്കല്‍ തുടങ്ങി വിവിധ ബാങ്കിങ് സേവനങ്ങളാണ് വീട്ടിലെത്തി നല്‍കുന്നത്. 1800 1037 188, 1800 1213 721 എന്നി ടോള്‍ ഫ്രീ നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്താണ് ഉപഭോക്താക്കള്‍ വാതില്‍പ്പടി സേവനം പ്രയോജനപ്പെടുത്തേണ്ടത്. യോനോ ആപ്പ് വഴിയും വാതില്‍പ്പടി സേവനം തേടാവുന്നതാണ്. പ്രതിദിനം ഒരു ഇടപാടിന് 20,000 രൂപയാണ് പരിധി. ചെക്ക്, പിന്‍വലിക്കുന്നതിനുള്ള അപേക്ഷ എന്നിവ വഴി മാത്രമേ പണം പിന്‍വലിക്കാന്‍ അനുവദിക്കൂ. പാസ്ബുക്ക് നിര്‍ബന്ധമാണ്.
തെലുങ്ക് സിനിമ ഇന്‍ഡസ്ട്രിയില്‍ പുതിയ ചരിത്രം കുറിച്ച് മലയാളത്തിന്റെ പ്രിയ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. പത്ത് ദിവസം കൊണ്ട് സീതാ രാമത്തിന്റെ ആഗോള ബോക്സ് ഓഫിസ് കളക്ഷന്‍ 50 കോടിയാണ്. ഒരു മലയാള താരം തെലുങ്ക് സിനിമയില്‍ എത്തി 50 കോടി നേടുന്നത് ഇത് ആദ്യമാണ്. ‘സീതാരാമ’ത്തിലൂടെ തെലുങ്കില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. റിലീസ് ചെയ്ത് കുറച്ചു ദിവസങ്ങള്‍കൊണ്ടുതന്നെ യുഎസ്എ ബോക്സ് ഓഫിസില്‍ നിന്ന് ചിത്രം വണ്‍ മില്യണ്‍ യുഎസ് ഡോളറില്‍ (8.28 കോടി) അധികം നേടി. അമേരിക്കന്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ തന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ‘സീതാരാമ’ത്തിലൂടെ യുഎസില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാളി താരം എന്ന റെക്കോര്‍ഡ് ദുല്‍ഖര്‍ നേരത്തേ സ്വന്തമാക്കിയിരുന്നു. ഓഗസ്റ്റ് അഞ്ചിനായിരുന്നു ‘സീതാരാമം’ ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ റിലീസ് ചെയ്തത്.
ജര്‍മ്മന്‍ ആഡംബര വാഹന ബ്രാന്‍ഡായ ബിഎംഡബ്ല്യു ഇന്ത്യ എം ഡിവിഷന്റെ 50 – ആം വാര്‍ഷികം ആഘോഷിക്കുന്നതിനായി, ബിഎംഡബ്ല്യു എം4 കോമ്പറ്റീഷന്‍ കൂപ്പെയുടെ എക്‌സ്‌ക്ലൂസീവ് 50 ജഹ്രെ എം എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.53 കോടി രൂപ വിലയുള്ള ഈ സിബിയു സ്‌പോര്‍ട്‌സ് കാറിന്റെ 10 യൂണിറ്റുകള്‍ മാത്രമേ രാജ്യത്ത് വില്‍ക്കുകയുള്ളൂവെന്ന് ബിഎംഡബ്ല്യു ഇന്ത്യ അറിയിച്ചു. ആഘോഷത്തിന്റെ ഭാഗമായി അടുത്തിടെ പുറത്തിറക്കിയ എം340ഐ, 5 സീരീസ്, 6 സീരീസ് 50 ജഹ്രെ പതിപ്പുകള്‍ക്കൊപ്പം എം4 കോമ്പറ്റീഷന്‍ കൂപ്പെ 50 ജഹ്രെ എം എഡിഷനും ചേരും. ബിഎംഡബ്ല്യു എം ട്വിന്‍പവര്‍ ടര്‍ബോ ടെക്‌നോളജിയുള്ള 3.0 ലീറ്റര്‍ സ്‌ട്രെയിറ്റ് സിക്‌സ് യൂണിറ്റാണ് ബിഎംഡബ്ല്യു എം4 കോംപറ്റീഷന്‍ കൂപ്പില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഈ എഞ്ചിന്‍ പരമാവധി 510 എച്ച്പി കരുത്തും 650 എന്‍എം പരമാവധി ടോര്‍ക്കും ഉത്പാദിപ്പിക്കും.
കഥകളുറങ്ങിക്കിടക്കുന്ന കോട്ടകള്‍ പഴയകാലത്തിന്റെ പ്രതാപം വിളിച്ചോതുന്നവയാണ്. എന്നാല്‍ ഈ പ്രതാപ ഗോപുരങ്ങളിലെ ഉള്ളറകളില്‍ നിന്ന് തോറ്റുപോയവരുടെ ഗദ്ഗദങ്ങളും ഒന്ന് ചെവിയോര്‍ത്താല്‍ നമുക്ക് കേള്‍ക്കാനാകും. ‘കേരളത്തിലെ കോട്ടകള്‍’. കവിത ബിജു. കറന്റ് ബുക്സ് തൃശൂര്‍. വില 104.
വാതരോഗങ്ങള്‍ പിടിമുറുക്കുമ്പോള്‍ വേദനയും കൂടെയെത്തുന്നു. പ്രായമായവരിലാണ് വാതസംബന്ധമായ അസുഖങ്ങള്‍ കൂടുതലായി കാണാറുള്ളത്. വാതരോഗങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സ ആയുര്‍വേദത്തിലുണ്ട്. കൈകാല്‍ വേദന, ഇടുപ്പുവേദന, സന്ധി തേയ്മാനം കൊണ്ടുള്ള വേദന, കഴുത്തു വേദന തുടങ്ങിയവയാണ് വാതദോഷാധിക്യം കൊണ്ടുണ്ടാകുന്നുത്. ഇത്തരം രോഗങ്ങള്‍ മഴക്കാലത്തും ശീതകാലത്തും വര്‍ധിച്ചു കാണാറുണ്ട്. പ്രായം കൂടുന്തോറും ശരീരബലം കുറയുന്നു, ഉപയോഗം കൊണ്ട് സന്ധികള്‍ക്ക് തേയ്മാനം സംഭവിക്കുന്നു. ഇങ്ങനെ വാതരോഗങ്ങളെത്തുന്നു. വാതരോഗികളില്‍ മാനസിക സമ്മര്‍ദം കൂടുന്നതും ഉറക്കമില്ലായ്മ ഉണ്ടാവുന്നതും കണ്ടുവരുന്നു. ദിവസവും എണ്ണ തേച്ച് ശരീരം ചൂടുവെള്ളത്തില്‍ കഴുകി കുളിക്കാം. മിതമായി വ്യായാമം ചെയ്യുക. ഹിതമായ യോഗാസന മുറകള്‍ ശീലിക്കുന്നതു നല്ലതാണ്. മാനസിക സമ്മര്‍ദമുണ്ടാക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കുക. വിശ്രമജീവിതം ആസ്വാദ്യകരമായി നയിക്കുക. ഇഷ്ടമുള്ള കാര്യങ്ങള്‍ യാത്ര, വായന, എഴുത്ത് തുടങ്ങിയവയില്‍ ഏര്‍പ്പെടാം.