2026 ല്‍ പുതിയൊരു രൂപത്തില്‍ റെനോ ഡസ്റ്റര്‍ എസ്യുവി ഇന്ത്യയിലേക്ക് തിരിച്ചെത്താന്‍ ഒരുങ്ങുകയാണ്. 2025 സെപ്റ്റംബറില്‍ എസ്യുവിയുടെ ഉത്പാദനം ആരംഭിക്കാനാണ് സാധ്യത. മുന്‍ മോഡലിനെ അപേക്ഷിച്ച്, പുതിയ റെനോ ഡസ്റ്ററിന് കൂടുതല്‍ ഉയര്‍ന്ന നിലവാരമുള്ളതും സുസജ്ജമായ ഇന്റീരിയര്‍ ഉണ്ടായിരിക്കും. വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയുള്ള 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 6-സ്പീക്കര്‍ അര്‍ക്കാമിസ് 3ഡി സൗണ്ട് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, രണ്ട് യുഎസ്ബി-സി പോര്‍ട്ടുകള്‍ തുടങ്ങിയ സവിശേഷതകള്‍ക്കൊപ്പം അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം സ്യൂട്ടും ഏറ്റവും വലിയ അപ്ഗ്രേഡുകളില്‍ ഒന്നായിരിക്കും. ഇന്ത്യ-സ്‌പെക്ക് റെനോ ഡസ്റ്ററില്‍ 156 ബിഎച്പി പരമാവധി പവര്‍ ഉത്പാദിപ്പിക്കുന്ന 1.3ലി എച്ആര്‍ 13 ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്. തിരഞ്ഞെടുത്ത വകഭേദങ്ങളില്‍ കിഗറിന്റെ 1.0ലി ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ലഭിക്കും. അതേസമയം താഴ്ന്ന വകഭേദങ്ങളില്‍ 1.5ലി നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ മോട്ടോര്‍ വന്നേക്കാം. ഡീസല്‍ എഞ്ചിന്‍ ഓഫറില്‍ ഉണ്ടാകില്ല.