ശീതള പാനീയ വിപണിയില്‍ വന്‍ വിപ്ലവമാണ് സൃഷ്ടിച്ച് മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ്. കോടികള്‍ മുടക്കി ഇന്ത്യയിലെ നമ്പര്‍ വണ്‍ ബ്രാന്‍ഡായ കാമ്പ കോളയെ സ്വന്തമാക്കിയതോടെ വലിയ മാറ്റത്തിന് തുടക്കം കുറിക്കുകയായിരുന്നു. ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്ററായ മുത്തയ്യ മുരളീധരന്റെ ഉടമസ്ഥതയിലുളള ശീതളപാനീയത്തിന്റെ ഇന്ത്യയിലെ വിതരണാവകാശവും റിലയന്‍സ് സ്വന്തമാക്കി. റിലയന്‍സ് വെറും പത്ത് രൂപയ്ക്കാണ് ഷുഗര്‍ലെസ് ഡ്രിങ്കുകള്‍ നല്‍കുന്നത്. ഇതോടെ കൊക്കക്കോളയും പെപ്സിക്കോയും തംസ്അപ് എക്സ് ഫോഴ്സ്, കോക്ക് സീറോ, സ്പ്രൈറ്റ്, പെപ്സി നോ ഷുഗര്‍ എന്നിവയുള്‍പ്പടെ ഡയറ്റ്, ലൈറ്റ് പാനീയങ്ങള്‍ക്കായി പത്ത് രൂപ പായ്ക്കറ്റുകള്‍ പുറത്തിറക്കി. കുറഞ്ഞ വിലയിലുളള പാനീയങ്ങള്‍ വിപണിയിലെത്തിച്ച് ഉപയോക്താക്കളെ ആകര്‍ഷിക്കുക എന്ന തന്ത്രമാണ് കമ്പനികള്‍ സ്വീകരിച്ചിരിക്കുന്നത്. അതേസമയം, ഈ തന്ത്രം കമ്പനികള്‍ക്ക് ലാഭകരമായിരിക്കില്ലെന്നാണ് വിദഗ്ദരുടെ അഭിപ്രായം. റിപ്പോര്‍ട്ടനുസരിച്ച് കഴിഞ്ഞ വര്‍ഷം ശീതള പാനീയങ്ങളുടെയും ജ്യൂസുകളുടെയും വില്‍പ്പന രാജ്യത്ത് ഇരട്ടിയിലധികം വര്‍ദ്ധിച്ച് 700 മുതല്‍ 750 കോടി രൂപയിലെത്തി. നഗരപ്രദേശങ്ങളിലാണ് ഇത്തരം പാനിയങ്ങളുടെ ഡിമാന്‍ഡ് ഉയരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.