ഡിസംബര്‍ പാദത്തില്‍ റിലയന്‍സ് പവറിന്റെ ഏകീകൃത അറ്റ നഷ്ടം 291.54 കോടി രൂപയായാതായി കമ്പനി അറിയിച്ചു. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 97.22 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്തം ചെലവ് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 1900.05 കോടി രൂപയില്‍ നിന്ന് 2126.33 കോടി രൂപയായി ഉയര്‍ന്നു. കമ്പനിയുടെ മൊത്ത വരുമാനം കഴിഞ്ഞ പാദത്തിലെ 1858.93 കോടി രൂപയില്‍ നിന്ന് 1936.29 കോടി രൂപയായി. ഈ പാദത്തില്‍ കമ്പനി 178 കോടി രൂപയുടെ വായ്പാ തിരിച്ചടവ് നടത്തി. നിലവില്‍ റിലയന്‍സ് പവറിന് 11,219 കോടി രൂപയുടെ ആസ്തിയുണ്ട്. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പുതിയ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി അശോക് കുമാര്‍ പാലിനെ നിയമിച്ചു. ഷ്രിങ്ക് പാക്കേജിംഗ് പ്രൈവറ്റ് ലിമിറ്റഡ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്നിവയില്‍ പ്രവര്‍ത്തിച്ച അശോക് കുമാര്‍ പാല്‍ 5 വര്‍ഷത്തിലേറെയായി റിലയന്‍സ് പവറില്‍ പ്രവര്‍ത്തിച്ച് പോരുന്നു. ധനകാര്യ മേഖലയില്‍ 22 വര്‍ഷത്തെ അനുഭവപരിചയമുള്ള പാല്‍ റിലയന്‍സ് പവറില്‍ ചേരുന്നതിന് മുമ്പ് ദീപക് നൈട്രൈറ്റ് ലിമിറ്റഡില്‍ പ്രവര്‍ത്തിച്ചിരുന്നു