ശതകോടീശ്വരന്‍ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ലാഭം 2023 – 34 സാമ്പത്തിക വര്‍ഷം ഡിസംബര്‍ പാദത്തില്‍ 10.9 ശതമാനം വര്‍ധനയോടെ 19,641 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 17,706 കോടി രൂപയായിരുന്നു. കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 3.2 ശതമാനം വളര്‍ച്ചയോടെ 2,48,160 കോടി രൂപയായി. ഡിസംബര്‍ പാദത്തിലെ മൂലധന ചെലവ് 30,102 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്തം കടം 1,19,372 കോടി രൂപയാണ്. പ്രധാനമായും റീറ്റെയ്ല്‍, ഓയില്‍, ഗ്യാസ് വിഭാഗങ്ങളാണ് വളര്‍ച്ചയെ നയിച്ചത്. അതേസമയം, ഓയില്‍-ടു-കെമിക്കല്‍സ് വിഭാഗത്തിന്റെ വരുമാനം കുറഞ്ഞു. പലചരക്ക്, ഫാഷന്‍ ആന്‍ഡ് ലൈഫ്‌സ്റ്റൈല്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബിസിനസുകളുടെ നേതൃത്വത്തില്‍ റിലയന്‍സ് റീറ്റെയ്‌ലിന്റെ വരുമാനം ഡിസംബര്‍ പാദത്തില്‍ 22.8 ശതമാനം ഉയര്‍ന്ന് 83,063 കോടി രൂപയായി. ഡിസംബര്‍ പാദത്തിലെ റിലയന്‍സ് റീറ്റെയ്‌ലിന്റെ ലാഭം 31.9 ശതമാനം വര്‍ധിച്ച് 3,165 കോടി രൂപയായി. 252 പുതിയ സ്റ്റോര്‍ തുറന്നുകൊണ്ട് കമ്പനിയുടെ സ്റ്റോര്‍ ശൃംഖല വിപുലീകരിച്ചു. മൊത്തം സ്റ്റോറുകളുടെ എണ്ണം 18,774 എണ്ണമായി ഉയര്‍ത്തി. ജിയോ പ്ലാറ്റ്‌ഫോംസിന്റെ ലാഭം 2023-24 ഡിസംബര്‍ പാദത്തില്‍ 12 ശതമാനം തുടര്‍ച്ചയായി വര്‍ധിച്ച് 5,545 കോടി രൂപയായി. റിലയന്‍സ് ഓയില്‍ & ഗ്യാസ് , ഓയില്‍ ടു കെമിക്കല്‍റിലയന്‍സിന്റെ ഓയില്‍ & ഗ്യാസ് വിഭാഗത്തിന്റെ ഡിസംബര്‍ പാദ വരുമാനം 50.2 ശതമാനം ഉയര്‍ന്ന് 6,719 കോടി രൂപയായി. റിലയന്‍സിന്റെ ഓയില്‍ ടു കെമിക്കല്‍ വിഭാഗത്തിന്റെ ഡിസംബര്‍ പാദ വരുമാനം 2.4 ശതമാനം കുറഞ്ഞ് 1.41 ലക്ഷം കോടി രൂപയിലെത്തി.