തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗം ക്ഷേത്രത്തിൽ നരേന്ദ്രമോദി ദർശനം നടത്തി. റോഡ് ഷോയായി ക്ഷേത്രത്തിലെത്തിയ മോദിയെ മുഖ്യപുരോഹിതന്മാർ ചേർന്ന് സ്വീകരിച്ചു. ഉച്ചയ്ക്കുശേഷം രാമേശ്വരത്ത് എത്തുന്ന മോദി സീതയ്ക്കൊപ്പം രാമൻ പ്രതിഷ്ഠ നടത്തിയെന്ന് വിശ്വസിക്കപ്പെടുന്ന ശിവക്ഷേത്രമായ രാമനാഥസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. നാളെ ധനുഷ്ടകോടി കോതണ്ടരാമ സ്വാമി ക്ഷേത്രവും സന്ദർശിച്ച ശേഷം വൈകിട്ടോടെ അദ്ദേഹം അയോധ്യയിലെത്തും.
തമിഴ്നാട്ടിൽ ക്ഷേത്ര സന്ദർശനം തുടർന്ന് പ്രധാനമന്ത്രി
