രാജ്യത്ത് റഷ്യയില്‍ നിന്നുള്ള എണ്ണയുടെ ഇറക്കുമതിയില്‍ റെക്കോര്‍ഡ് നേട്ടം. 2023 ജനുവരിയിലെ കണക്കുകള്‍ പ്രകാരം, റഷ്യയില്‍ നിന്നും 1.3 ദശലക്ഷം ബാരല്‍ ക്രൂഡോയിലാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. 2022 ഡിസംബറിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ 9.2 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. റഷ്യയ്ക്ക് തൊട്ടുപിന്നിലായി ഇറാഖും സൗദി അറേബ്യയുമാണ് എണ്ണ ഇറക്കുമതിയില്‍ മുന്നിട്ട് നില്‍ക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യത്തെ 10 മാസങ്ങളില്‍ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാര്‍ ഇറാഖ് ആയിരുന്നു. പിന്നീട് ഗള്‍ഫ് രാഷ്ട്രങ്ങളായ ഇറാഖിനെയും സൗദി അറേബ്യയും പിന്തള്ളിയാണ് റഷ്യ മുന്നേറിയത്. നിലവില്‍, ക്രൂഡോയില്‍ ഇറക്കുമതിയുടെ 27 ശതമാനം വിഹിതം റഷ്യയില്‍ നിന്നാണ്. എല്ലാ വര്‍ഷവും ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ഇന്ത്യയുടെ എണ്ണ ഇറക്കുമതി മറ്റു മാസങ്ങളെ അപേക്ഷിച്ച് താരതമ്യേന കൂടുതലാണ്. ഇത്തവണ കാനഡയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ നേരിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. ഇതോടെ, കാനഡ ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ അഞ്ചാമത്തെ എണ്ണ വിതരണക്കാരായി മാറിയിരിക്കുകയാണ്. കാനഡയില്‍ നിന്നുള്ള എണ്ണ പ്രധാനമായും റിലയന്‍സാണ് വാങ്ങുന്നത്.