മുന്‍വിധികളെ മാറ്റിമറിച്ചു കൊണ്ടുള്ള പ്രകടനമാണ് ‘ആര്‍ഡിഎക്‌സ്’ സിനിമ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ചിത്രത്തിന്റെ കളഷന്‍ റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ആദ്യ മൂന്ന് ദിനങ്ങളിലെ ചിത്രത്തിന്റെ കളക്ഷന്‍ 6.8 കോടി മുതല്‍ 7.40 കോടി വരെ വരുമെന്നാണ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. അതേസമയം, ചിത്രത്തിന് പ്രേക്ഷകാഭ്യര്‍ഥന മാനിച്ച് കേരളം അങ്ങോളമിങ്ങോളമുള്ള തിയേറ്ററുകളില്‍ 140 ലേറ്റ് നൈറ്റ് ഷോകളാണ് നടന്നത്. ഓണദിനങ്ങളിലും ഈ കളക്ഷന്‍ മുന്നേറ്റം തുടരുമെന്നാണ് വിലയിരുത്തല്‍. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരെ ടൈറ്റില്‍ കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രമാണ് ആര്‍ഡിഎക്‌സ്. ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവര്‍ തിരക്കഥ എഴുതിയ ചിത്രത്തില്‍ ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു എന്നിവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. സോഫിയ പോള്‍ ആണ് നിര്‍മ്മാണം.