ഓണചിത്രങ്ങളില്‍ തിളങ്ങി ‘ആര്‍ഡിഎക്സ്’. ആന്റണി വര്‍ഗീസ്, ഷെയ്ന്‍ നിഗം, നീരജ് മാധവ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങായ ചിത്രത്തില്‍ ബാബു ആന്റണിയും ഗംഭീര ആക്ഷനുകളുമായി എത്തിയിട്ടുണ്ട്. മുന്‍നിര താര ചിത്രങ്ങള്‍ക്കൊപ്പം തിയേറ്ററില്‍ എത്തിയ സിനിമയുടെ ഓപ്പണിംഗ് കളക്ഷന്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആദ്യ ദിനം ഏകദേശം 1.25കോടി രൂപയാണ് ആര്‍ഡിഎക്സ് നേടിയിരിക്കുന്നത്. ഫ്രൈഡേ മാറ്റിനിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഓണം റിലീസുകളില്‍ ഏറ്റവും മികച്ച പ്രേക്ഷക റിപ്പോര്‍ട്ടുകള്‍ ഈ ചിത്രത്തിനാണെന്നും പ്രേക്ഷക പിന്തുണ വലിയ പ്ലസ് ആണെന്നും ഇവര്‍ പറയുന്നു. മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചു കൊണ്ടിരിക്കുന്ന ആര്‍ഡിഎക്സിന് ആദ്യ ദിനത്തെക്കാള്‍ കൂടുതല്‍ ഷോകള്‍ ആരംഭിച്ചിട്ടുണ്ട്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രമാണ് ആര്‍ഡിഎക്സ്. റോബര്‍ട്ട്, റോണി, സേവ്യര്‍ എന്നീ കഥാപാത്രങ്ങളുടെ ചുരുക്കപ്പേരാണ് ഇത്. ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.