ചിരഞ്ജീവി നായകനാകുന്ന ‘വാള്‍ട്ടര്‍ വീരയ്യ’ ചിത്രത്തിലെ ഗാനമാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ‘പൂനക്കാലു ലോഡിംഗ്’ എന്ന ഗാനത്തില്‍ തകര്‍പ്പന്‍ ഡാന്‍സുമായാണ് ചിരഞ്ജീവി എത്തുന്നത്. കെ.എസ് രവീന്ദ്ര (ബോബി കൊല്ലി) ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി കൊല്ലിയുടേത് തന്നെ ചിത്രത്തിന്റെ കഥയും സംഭാഷണവും. ഗാന രംഗത്ത് ചിരഞ്ജീവിക്കൊപ്പം രവി തേജയുമുണ്ട്. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ‘വാള്‍ട്ടര്‍ വീരയ്യ’ ജനുവരി 13നാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക. ആര്‍തര്‍ എ വില്‍സണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. നിരഞ്ജന്‍ ദേവറാമണെ ചിത്രസംയോജനം നിര്‍വഹിക്കുന്ന വാള്‍ട്ടര്‍ വീരയ്യയുടെ സഘട്ടനം റാം ലക്ഷ്മണാണ്. കോന വെങ്കട്, കെ ചക്രവര്‍ത്തി റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ചിരഞ്ജീവിയുടെ കരിയറിലെ 154-ാം ചിത്രമാണ് ഇത്.