റേഷന്‍ കടകള്‍ ശനിയാഴ്ച മുതല്‍ അടച്ചിടും. കഴിഞ്ഞ മാസത്തെ കമ്മീഷന്‍ തുക 49 ശതമാനം മാത്രമേ ഇപ്പോള്‍ നല്‍കൂവെന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയതില്‍ പ്രതിഷേധിച്ചാണ് സമരം. കുടിശ്ശിക എന്നു നല്‍കുമെന്ന് ഉത്തരവില്‍ പറയുന്നില്ല. അരി അടക്കമുള്ളവയുടെ വില അടിക്കടി വര്‍ധിക്കുന്നതിനിടയിലാണ് റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല സമരം. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കേയാണ് റേഷന്‍ വ്യാപാരികള്‍ക്കുള്ള കമ്മീഷന്‍ പകുതിയാക്കിയത്.പൊതുവിപണയിൽ വിലക്കയറ്റം രൂക്ഷമായി തുടരുന്നതിനിടെയാണ് റേഷൻ വ്യാപാരികൾ സമരത്തിലേക്ക് കടക്കുന്നത്.ചൊവ്വാഴ്ച സര്‍ക്കാറിന് നോട്ടീസ് നല്‍കുമെന്ന് വ്യാപാരി സംഘടനകള്‍ അറിയിച്ചു.
ഇടത് അനുകൂല സംഘടനകളും സമരരംഗത്തുണ്ട്. എകെആർഡിഡിഎ, കെഎസ്ആർആർഡിഎ, കെആർയുഎഫ് (സിഐടിയു), കെആർയുഎഫ് (എഐടിയുസി) എന്നീ സംഘടനകളാണ് സമര രംഗത്തുള്ളത്. നാളെ സമര നോട്ടീസ് സർക്കാറിന് നൽകുമെന്ന് സംഘടനകൾ അറിയിച്ചു.