സ്വാതന്ത്ര്യസമരത്തിനോടനുബന്ധിച്ചും സ്വാതന്ത്ര്യത്തിനുശേഷവും ഭാരതീയഭാഷകളിലെല്ലാംതന്നെ ദേശീയത ഉണര്‍ത്തുന്ന അനവധി കവിതകളും ഗാനങ്ങളും ഉണ്ടായിട്ടുണ്ട്. അവയൊക്കെ ഭാഷാഭേദമെന്യേ ഭാരതത്തിന്റെ ഓരോ കോണിലും പരിചിതവുമാണ്. കശ്മീര്‍ മുതല്‍ കേരളം വരെ പിറന്ന പ്രശസ്തവും പ്രധാനവുമായ ദേശഭക്തിഗാനങ്ങളെ പഠനവിധേയമാക്കുന്നു. ഓരോ ഗാനത്തിന്റെ രചയിതാവിനെയും അത് രൂപപ്പെടാനിടയായ സാഹചര്യത്തെയും ഓരോ വരിയുടെയും അര്‍ത്ഥത്തെയും സൂക്ഷ്മമായി വിലയിരുത്തുന്നു. ഭാരതം സ്വാതന്ത്ര്യം നേടിയിട്ട് എഴുപത്തിയഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞ വേളയില്‍ ഇന്നും പ്രസക്തിയോടെ നിലനില്‍ക്കുന്ന ദേശഭക്തിഗാനങ്ങളെ പരിചയപ്പെടുത്തുന്ന പുസ്തകം. ‘രാഷ്ട്രഗീതിക’. ടി.പി ശാസ്തമംഗലം. മാതൃഭൂമി. വില 195 രൂപ.