തമിഴകത്ത് മിനിമം ഗ്യാരണ്ടിയുള്ള ഒരു താരമാണ് ശിവകാര്‍ത്തികേയന്‍. ശിവകാര്‍ത്തികേയന്‍ നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രത്തിന് ‘ബോസ്’ എന്ന് പേരിട്ടതായിട്ടാണ് റിപ്പോര്‍ട്ട്. എസ്‌കെ 24 എന്ന പേരിലായിരുന്നു ഇത് നേരത്തെ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. സംവിധായകന്‍ സിബിയുടെ പുതിയ ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ രശ്മിക മന്ദാന നായികയാകുമ്പോള്‍ വില്ലന്‍ കഥാപാത്രമായി എസ് ജെ സൂര്യയുമെത്തും. ശിവകാര്‍ത്തികേയന്‍ നായകനായി വേഷമിടുന്ന ഒരു ചിത്രം അമരന്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതമാണ് ചിത്രത്തില്‍ പ്രമേയമാകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മേജര്‍ മുകുന്ദ് വരദരാജനായിട്ടാണ് ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ വേഷമിടുന്നത് എന്നതും ആരാധകരെ ആവേശത്തിലാക്കുന്നതാണ്. ശിവകാര്‍ത്തികേയന്‍ നായകനായ അമരന്റെ റിലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നടന്റെ പുതിയ വേറിട്ട കഥാപാത്രമായതിനാല്‍ ചര്‍ച്ചയാകുന്നുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റര്‍ നടരാജന്റെ ജീവചരിത്ര സിനിമയില്‍ ശിവകാര്‍ത്തികേയന്‍ നായകനാകുന്നുവെന്നും അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു.