വില വരും മുന്‍പ് തന്നെ വില്‍പനയില്‍ തരംഗം സൃഷ്ടിച്ച് ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ഇലക്ട്രിക് മോഡല്‍. ഡിസംബറില്‍ ആരംഭിച്ച റേഞ്ച് റോവര്‍ ഇലക്ട്രിക്കിന്റെ ബുക്കിങ് 16,000 കടന്നു. റേഞ്ച് റോവര്‍ ഇലക്ട്രിക് മഞ്ഞിലും മഴയിലും മരുഭൂമിയിലും ഒരുപോലെ അനായാസം ഓടിക്കാം. റേഞ്ച് റോവറിന്റെ പൊതു സ്വഭാവങ്ങളായ ആഡംബര സൗകര്യങ്ങളും മിനിമലിസ്റ്റ് ഡിസൈനും ഓഫ്റോഡ് ശേഷിയുമെല്ലാമുള്ള വാഹനമായിരിക്കും ഇതിന്റെ ഇലക്ട്രിക്. എന്നാല്‍ ശബ്ദമോ മലിനീകരണമോ ഉണ്ടാവില്ല. പെര്‍ഫോമെന്‍സിന്റെ കാര്യത്തില്‍ റേഞ്ച് റോവര്‍ വി8ന് ഒപ്പമാണ് റേഞ്ച് റോവര്‍ ഇലക്ട്രിക്കിനേയും താരതമ്യപ്പെടുത്തുന്നത്. ബ്രിട്ടനിലെ സൊളിഹള്ളിലുള്ള ഫാക്ടറിയിലാണ് റേഞ്ച് റോവര്‍ ഇലക്ട്രിക് നിര്‍മിക്കുക. ബാറ്ററിയും ഇലക്ട്രിക് ഡ്രൈവ് യൂണിറ്റും ജെഎല്‍ആറിന്റെ വോള്‍വര്‍ഹാംടണിലുള്ള പുതിയ ഫാക്ടറിയിലാകും കൂട്ടിയോജിപ്പിക്കുക. ബുക്കിങ് ആരംഭിച്ച കഴിഞ്ഞ ഡിസംബറില്‍ തന്നെയാണ് റേഞ്ച് റോവര്‍ ഇലക്ട്രിക്കിന്റെ ചിത്രങ്ങള്‍ ആദ്യമായി കമ്പനി പുറത്തുവിട്ടത്. വാഹനത്തിന്റെ ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ ചിത്രങ്ങള്‍ ഇതിലുണ്ടായിരുന്നു. റോഡ് നോയിസ് ക്യാന്‍സലേഷനും മികച്ച കാബിന്‍ കംഫര്‍ട്ടും റേഞ്ച് റോവര്‍ ഇലക്ട്രിക് വാഗ്ദാനം ചെയ്യുന്നു. ജെഎല്‍ആറിന്റെ മോഡുലാര്‍ ലോങ്കിറ്റിയൂഡിനല്‍ ആര്‍കിടെക്ച്ചറിലാണ് വാഹനം നിര്‍മിക്കുക. റേഞ്ച് റോവര്‍ ഇലക്ട്രിക്കിന്റെ ബുക്കിങ് 16,000 കടന്നുവെന്നത് ഈ ആഡംബര കാറിലുള്ള ഉയര്‍ന്ന ഡിമാന്‍ഡാണ് കാണിക്കുന്നത്.