ഒരു പ്രാവിനു നല്‍കിയ വാക്കു പാലിയ്ക്കാന്‍ സ്വന്തം മാംസം മുറിച്ചുനല്‍കാന്‍ തയ്യാറായ മുനിയെക്കുറിച്ച് കേട്ടിട്ടുണ്ടോ നിങ്ങള്‍? ഉപവിഷ്ടനായ ഏതൊരാള്‍ക്കും നീതിപൂര്‍വ്വകമായ വിധി പ്രഖ്യാപിയ്ക്കാനുള്ള നിസ്തുലമായ കഴിവു പ്രദാനം ചെയ്യുന്ന സിംഹാസനത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇരു കൈകളുമില്ലെങ്കിലും മനോഹരമായ ശില്പങ്ങള്‍ നിര്‍മ്മിയ്ക്കാന്‍ കഴിഞ്ഞ അതുല്യനായ ശില്പിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ദൈവങ്ങള്‍ക്കിടയിലെ വഴക്കുകളില്‍ നിന്നും മുനിമാര്‍ക്ക് പറ്റിയ അബദ്ധങ്ങളില്‍ നിന്നും തുടങ്ങി രാജാക്കന്മാരുടെ നന്മകളിലേയ്ക്കും സാധാരണ മനുഷ്യരുടെ സ്വഭാവഗുണങ്ങളിലേയ്ക്കും ഇഴകള്‍ നെയ്ത് നമ്മുടെ പ്രിയങ്കരിയായ സുധാമൂര്‍ത്തി പുരാണങ്ങളിലെ അത്ര അറിയപ്പെടാത്ത കഥകളുടെ വര്‍ണ്ണപ്രപഞ്ചം തീര്‍ക്കുകയാണ്. മനോഹരമായ ചിത്രങ്ങളുടെ അകമ്പടിയോടെ രസകരമായി പ്രതിപാദിച്ചിരിയ്ക്കുന്ന ‘രണ്ടു കൊമ്പുള്ള മുനി’ തീര്‍ച്ചയായും വായനക്കാരെ പിടിച്ചിരുത്തും. കറന്റ് ബുക്‌സ്. വില 235 രൂപ.