ജ്ഞാനപീഠ ജേതാവായ എം.ടി. വാസുദേവന്‍നായരുടെ വയലാര്‍ അവാര്‍ഡുനേടിയ നോവല്‍. എം.ടി. വാസുദേവന്‍ നായര്‍ രചിച്ച മലയാളത്തിലെ പ്രശസ്തമായ നോവലാണ് ‘രണ്ടാമൂഴം’. മഹാഭാരത കഥ ആസ്പദമാക്കി രചിച്ച ഈ നോവലില്‍ ഭീമനാണ് കേന്ദ്രകഥാപാത്രം. അഞ്ചു മക്കളില്‍ രണ്ടാമനായ ഭീമന് എല്ലായ്‌പ്പോഴും അര്‍ജ്ജുനനോ യുധിഷ്ഠിരനോ കഴിഞ്ഞ് രണ്ടാമൂഴമേ ലഭിക്കുന്നുള്ളൂ. പാഞ്ചാലിയുടെ കാര്യത്തിലും ഇത് തുടരുന്നു. ഇതാണ് പേരിനു പിന്നില്‍. മഹാഭാരതത്തില്‍ വളരെ അകലെ കാണപ്പെടുന്ന പല കഥാപാത്രങ്ങളും രണ്ടാമൂഴത്തില്‍ വളരെ അടുത്ത് നോക്കികാണാന്‍ കഥാകാരന്‍ ശ്രമിക്കുന്നു. ഉദാഹരണത്തിന് വിശോകന്‍. ഭീമന്റെ സാരഥിയായ വിശോകനെ മഹാഭാരതത്തില്‍ വളരെ ചെറുതായി ആണ് കാണിക്കുന്നത്. രണ്ടാമൂഴത്തില്‍ കര്‍ണ്ണനെ വധിക്കാന്‍ കിട്ടിയ അവസരത്തില്‍ അത് തന്റെ സഹോദരനാണ് എന്ന് പറഞ്ഞ് പിന്തിരിപ്പിക്കുന്നത് വിശോകനാണ്. കഥാതന്തുവില്‍ വളരെ വലിയ മാറ്റം വരുത്തുന്ന ഒരു സംഭവത്തില്‍ പ്രധാനപ്പെട്ട കഥാപാത്രമായി മാറുന്നത് വിശോകനാണ്. അതുപോലെ ബലന്ധര, അത്ര പ്രാധാന്യം ഇല്ലാത്ത ഒരു കഥാപാത്രമാണെങ്കിലും ഭീമന്റെ മനസ്സില്‍ ബലന്ധരക്ക് പ്രാധാന്യം കല്പിക്കപ്പെടുന്നു. ‘രണ്ടാമൂഴം’. എം.ടി. വാസുദേവന്‍നായര്‍. 60-ാം പതിപ്പ്. കറന്റ് ബുക്‌സ്. വില 475 രൂപ.