ലൈഫ് മിഷൻ കോഴകേസില്‍ സ്വർണ്ണ പാത്രം കൊണ്ട് മൂടി വെച്ചാലും സത്യം പുറത്തുവരുമെന്ന് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവായിരിക്കെ താൻ ഉയർത്തിയ ആരോപണങ്ങളെല്ലാം ഇപ്പോൾ ശരിയാണെന്ന് തെളിയുന്നു. അന്വേഷണം മുന്നോട്ടു പോയാൽ കൂടുതൽ വമ്പൻ സ്രാവുകൾ പിടിയിലാകുമെന്ന് ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.മുഖ്യമന്ത്രി ഇക്കാര്യത്തിൽ മറുപടി പറയണമെന്നും ഓഫീസ് കേന്ദ്രീകരിച്ചാണ് അന്വേഷണമെന്നും പറഞ്ഞത് ഇപ്പോള്‍ ശരിയായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലൈഫ് മിഷൻ കോഴയിടപാടിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച കേസില്‍ ഇ ഡി ഇതുവരെ പ്രതി ചേർത്തത് ആറുപേരെയാണ്. എം ശിവശങ്കർ കേസിലെ അഞ്ചാം പ്രതിയാണ്.മൂന്ന് ദിവസത്തെ തുടർച്ചയായി ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ രാത്രിയാണ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇ ഡി കൊച്ചി ഓഫീസിൽ പാർപ്പിച്ച ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ലൈഫ് മിഷൻ കേസിലെ ആദ്യ അറസ്റ്റ് ആണ് ശിവശങ്കരന്റേത്.ലൈഫ് മിഷൻ കോഴ ഇടപാടിൽ എം ശിവ ശങ്കർ പ്രധാന ആസൂത്രകൻ ആണെന്നും. കോഴപ്പണം ശിവശങ്കർ കള്ളപ്പണമായി സൂക്ഷിച്ചതിന് തെളിവുണ്ടെന്നുമാണ് ഇഡി വ്യക്തമാക്കുന്നത്.