Untitled design 20240801 165055 0000

 

രാമായണത്തെക്കുറിച്ച് നിരവധി കാര്യങ്ങൾ നിങ്ങൾക്ക് മനസ്സിലായി കാണുമല്ലോ. അറിയാക്കഥകളിലൂടെ ഇന്ന് നമുക്ക് വിദേശ ഭാഷകളിലെ രാമായണത്തെക്കുറിച്ച് നോക്കാം…..!!!

ആദ്യം തന്നെ നമുക്ക് സിംഹളരാമകഥയെക്കുറിച്ച് നോക്കാം.സിംഹളരാമകഥയിൽ നിരവധി വ്യത്യാസങ്ങളുണ്ട്.ഇതിൽ രാമൻ ഒറ്റക്കാണ്‌ വനവാസം നടത്തുന്നത്.അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിൽ സീത അപഹരിക്കപ്പെടുന്നു. ഹനുമാന്റെ സ്ഥാനത്ത് ബാലിയാണ്‌ വരുന്നത്. ബാലി ലങ്കാദഹനം തടത്തി സീതയെ രാമന്റെ അടുക്കലെത്തിക്കുന്നു . രാവണന്റെ ചിത്രം കാരണം രാമൻ സീതയെ ത്യാഗം ചെയുന്നു.

സീതക്ക് ഒരു പുത്രൻ ജനിക്കുന്നു. വാല്മീകി മറ്റു രണ്ടുപേരെക്കൂടി സൃഷ്ടിക്കുന്നു. ഈ മൂന്നു പേരും പിന്നീട് രാമസേനയുമായി യുദ്ധം ചെയ്യുന്നതിനെപ്പറ്റിയും പ്രസ്താവനയുണ്ട്. സിംഹള ദ്വീപിലെ കൊഹോബോയക്കം എന്ന ആചാരവേളകളിൽ കാവ്യാത്മകങ്ങളായ കഥകൾ പാരായണം ചെയ്യപ്പെടുന്നുണ്ട്. ഈ അവസരത്തിൽ കഥകളിൽ പ്രധാനം സീതാത്യാഗത്തിന്റെയും സിംഹളത്തിന്റെ ആദ്യരാജാവായ വിജയന്റെയും മറ്റും കഥകളുമാണ്.

ഇനി ടിബറ്റ് രാമായണം എങ്ങനെയാണെന്ന് നോക്കാം. രാമകഥ പ്രാചീനകാലം മുതൽക്കേ വടക്കോട്ട് പ്രചരിക്കാൻ തുടങ്ങിയിരുന്നു. ടിബറ്റ് ഭാഷയിൽ അത് 8-9 ശതകങ്ങളിലെത്തിച്ചേർന്നിരിക്കാം എന്ന് കരുതപ്പെടുന്നു. രാവണചരിതം മുതൽ സീതാത്യാഗവും രാമസീതാസം‌യോഗവും വരെയുള്ള മുഴുവൻ രാമകഥയുടേയും കൈയെഴുത്തു പ്രതികൾ തിബറ്റിൽ ലഭിച്ചിട്ടുണ്ട്.

ദശരഥനിതിൽ രണ്ട് പത്നിമാർ മാത്രമാണുള്ളത്. ഇളയ ഭാര്യയിൽ നിന്ന് ആദ്യം രാമൻ ജനിക്കുന്നു. വിഷ്ണു തന്നെ വീണ്ടും ജ്യേഷ്ഠത്തിയിൽ ലക്ഷ്മണനായി ജനിക്കുന്നുണ്ട്. സീതയെ മുൻജന്മത്തിൽ രാവണപുത്രിയായി കരുതുന്നു. പിതാവിനെ നശിപ്പിക്കുമെന്ന് ജാതകത്തിലുള്ളതിനാൽ അവളെ നദിയിൽ എറിയുന്നു. എന്നാൽ സീതയെ ഭാരതത്തിലെ മുക്കുവർ രക്ഷിക്കുകയും അവരിലാരോ ഒരാൾ വളർത്തുകയും ചെയ്യുന്നു. ലീലാവതി എന്നാണതിൽ സീതയുടെ പേര്.

ലക്ഷ്മണനെ രാജാവാക്കാനായി രാമൻ സ്വമേധയാ രാജ്യം വിട്ട് കാട്ടിൽ പോകുകയും രാജ്യം ചുറ്റുകയും അവിടെ വച്ച് സീതയെ കണ്ടുമുട്ടി വിവാഹം കഴിക്കുകയും ചെയ്യുന്നു. കർഷകരുടെ അഭ്യർത്ഥന പ്രകാരം തിരികെ ചെന്ന് രാജ്യം ഭരിക്കുകയും ചെയ്യുന്നു. അനന്തരം സീതാപഹരണം. ഇത് നടക്കുന്നത് രാജധാനിക്കടുത്തുള്ള അശോകവനത്തിൽ നിന്നാണ്‌. പിന്നീട് സീതാന്വേഷണം, വാനരന്മാരോട് സൗഹൃദം, ഹനുമാന്റെ ലങ്കാദഹനം മുതൽ രാവണ വധം വരെ കാണാം ഇതിൽ കാണാം .

ഇനി മറ്റു രാജ്യങ്ങളിലെ രാമായണങ്ങൾ ഏതൊക്കെയാണെന്ന്നോക്കാം.കമ്പോഡിയ രാമായണം,തായ്‌ലാന്റ് രാമായണം,ലാവോസ് രാമായണം,ബർമ്മ രാമായണം,മലേഷ്യ രാമായണം,ജാവ, ഇൻഡോനേഷ്യൻ രാമായണം,ഫിലിപ്പൈൻസ് രാമായണം , ജപ്പാനിലെ രാമായണം,നേപ്പാൾ രാമായണ എന്നിവയാണവ. വിദേശ ഭാഷകളിലെ രാമായണത്തെക്കുറിച്ച് ഏകദേശ ധാരണ കിട്ടികാണുമല്ലോ. അറിയാകഥകളുടെ കഴിഞ്ഞ ഭാഗങ്ങളിലൂടെയെല്ലാം രാമായണത്തെക്കുറിച്ചാണ് വിശദമായി പറഞ്ഞു പോയിരുന്നത്. രാമായണത്തിന്റെ വിവിധ വശങ്ങളെ കുറിച്ച് എല്ലാവർക്കും മനസ്സിലായി കാണുമല്ലോ . പുതിയ അറിയാ കഥകളുമായി അടുത്ത ഭാഗത്തിലൂടെ എത്താം.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *