മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായി നേരിട്ട് സംസാരിച്ചുവെന്നും നടപടിയുണ്ടാകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. വിഷയത്തിൽ ശാശ്വത പരിഹാരം വേണമെന്ന് കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കരാർ കമ്പനിക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കൃത്യമായ ലക്ഷ്യബോധമുള്ള നേതാവാണ് നിതിൻ ഗഡ്കരിയെന്നും തകർച്ച അന്വേഷിക്കുന്ന വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതല്‍ ഇടപെടലുണ്ടാകും, ദേശീയപാതയുടെ കാര്യത്തിൽ ജനങ്ങളെ വിഡ്ഡികളാക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത് ഇവിടെ ഒൻപത് വർഷമായിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിട്ടില്ലായെന്ന് നാട്ടുകാർക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan