കേരളത്തിലെ റെയിൽവേ വികസനത്തിൽ വിവേചനം കാണിച്ചിട്ടില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് . മോദി സർക്കാർ 2744 കോടി രൂപയാണ് അനുവദിച്ചത് . 3 പുതിയ റെയിൽവേ കോറിഡോറുകളിൽ തുറമുഖങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പദ്ധതിയിൽ കേരളത്തിനും ഗുണം ലഭിക്കും.റെയിൽവേ പദ്ധതികൾ കേരളത്തിൽ നടപ്പാക്കാൻ കേരള സർക്കാരിന്റെ ഭാഗത്തുനിന്നും സഹകരണം ആവശ്യമാണ്. സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് കേരളം പിന്നീട് ഒന്നും തന്നെ പറഞ്ഞിട്ടില്ല, കേരള സർക്കാർ പദ്ധതി ഉപേക്ഷിച്ചോ എന്ന് ചോദിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.ഓരോ ആഴ്ചയും ഒരു പുതിയ വന്ദേ ഭരത് ട്രെയിൻ ഇറക്കും.വന്ദേ സ്ലീപ്പർ , വന്ദേ മെട്രോ എന്നിവ അടുത്ത വർഷം ആരംഭിക്കും.കേരളത്തിൽ വന്ദേ ഭരത് നന്നായി പ്രവർത്തിക്കുന്നുവെന്നും റെയിൽവേ മന്ത്രി അറിയിച്ചു,