പാരിസ് ഒളിമ്പിക്‌സില്‍ വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി മത്സരത്തില്‍ ജയിച്ച് ഫൈനലിലേക്ക് കടന്ന വിനേഷ് ഫോഗട്ടിനെ അഭിനന്ദിച്ച് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. വിനേഷ് ഫോഗട്ടിന്റെ ചോരക്കണ്ണീരിന് കാരണമായ അധികാര വ്യവസ്ഥ ഇന്ന് ഇന്ത്യയുടെ ധീരപുത്രിക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞുവെന്നും പാരിസിലെ വിജയത്തിന്റെ പ്രതിധ്വനി ഡല്‍ഹിവരെ മുഴങ്ങുന്നുവെന്നും രാഹുല്‍ പറഞ്ഞു. വിനേഷിന്റേയും ഒപ്പമുള്ളവരുടേയും സമരത്തെ തള്ളിപ്പറയുകയും അവരുടെ ഉദ്ദേശ്യത്തേക്കുറിച്ചും കഴിവിനേക്കുറിച്ചുപോലും സംശയം ഉന്നയിക്കുകയും ചെയ്തവര്‍ക്കെല്ലാം ഉത്തരം ലഭിച്ചുകഴിഞ്ഞുവെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു.