മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ആന്‍സന്‍ പോളും അമ്മ വേഷങ്ങളിലെത്തി പ്രേക്ഷകരുടെ പ്രിയം നേടിയ സ്മിനു സിജോയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘റാഹേല്‍ മകന്‍ കോര’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നാട്ടിന്‍പുറത്തുള്ള ഒരു കുടുംബത്തിലെ അമ്മയുടെയും മകന്റെയും അയാളുടെ പ്രണയിനിയുടേയും സംഭവബഹുലമായ ജീവിതകഥ പറയുന്നതാണ് ചിത്രം. എസ്‌കെജി ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദീര്‍ഘനാള്‍ ഒട്ടേറെ സിനിമകളില്‍ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള ഉബൈനിയാണ്. അദ്ദേഹത്തിന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് ഇത്. ഷാജി കെ ജോര്‍ജ് ആണ് നിര്‍മ്മാണം. അല്‍ത്താഫ് സലിം, മനു പിള്ള, മെറിന്‍ ഫിലിപ്പ്, വിജയകുമാര്‍ തുടങ്ങി നിരവധി താരങ്ങള്‍ ഒന്നിക്കുന്ന ചിത്രത്തിന് ബേബി എടത്വയാണ് കഥയും തിരക്കഥയുമൊരുക്കുന്നത്.