പി.വി അന്‍വര്‍ വിവാദം ദോഷമുണ്ടാക്കി, എന്നാൽ ഇതുകൊണ്ടൊന്നും തകരുന്ന പാര്‍ട്ടിയല്ല സിപിഎം എന്നു ജി. സുധാകരന്‍. അന്‍വറിനെ തള്ളിപ്പറയാന്‍ ഞാനാളല്ല. ഞാനായിരുന്നെങ്കില്‍ ഇങ്ങനെയയിരിക്കില്ല ഇക്കാര്യങ്ങള്‍ പറയുക. പാര്‍ട്ടി എടുത്ത നിലപാട് അംഗീകരിക്കുകയാണെന്ന് അന്‍വര്‍ പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയുടെ വോട്ട് കൂടി നേടിയാണ് അന്‍വര്‍ എംഎല്‍എ ആയത്. അദ്ദേഹം ഇടതുമുന്നണിയില്‍ തുടരണമെന്നാണ് ആഗ്രഹം എന്നും അദ്ദേഹം വ്യക്തമാക്കി .