പൊള്ളുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളെ അര്‍ത്ഥവത്തായി എഴുതിയ കഥകളാണിവ. പോയ കാലത്തിന്റെ ഉള്ളറകളില്‍ നിന്നും പെറുക്കിയെടുത്തവ.സമകാലത്തിന്റെ അസ്വാരസ്യങ്ങളില്‍ നിന്നും കണ്ടെടുത്തവ. അപരവ്യക്തിത്വങ്ങളെ കണ്ടറിയുക. ഇവയെല്ലാം ഒന്നിച്ചു ചേര്‍ന്നാല്‍പുഴ കഥകളെ മറക്കുന്നില്ലെന്ന് വായിക്കാം. കുഞ്ഞാപ്പൂപ്പന്‍, അപരിചിതത്വം, ചായത്തള്ള, ആട്, ഭയം തിന്നു മരിച്ചവന്‍ തുടങ്ങിയ കഥകളിലൂടെ ജീവനൊമ്പരങ്ങളാല്‍ നെയ്തെടുത്ത കഥാസമാഹാരം. ‘പുഴ മറന്ന കഥ’. ഉല്ലാസ് കോയിപ്പുറത്ത്. ഗ്രീന്‍ ബുക്‌സ്. വില 95 രൂപ.