ഒരു പുസ്തകത്തിനും അവതാരിക എഴുതിച്ചിട്ടില്ലാത്ത എം.ടി. അനേകം പേരുടെ പുസ്തകങ്ങള്‍ക്ക് അവതാരിക എഴുതിക്കൊടുത്തിട്ടുണ്ട്; ചില സ്വന്തം പുസ്തകങ്ങള്‍ക്ക് അവതാരിക എഴുതിയിട്ടുണ്ട്. അവയില്‍നിന്ന് തെരഞ്ഞെടുത്തവയുടെ സമാഹാരം. കവിത, ചെറുകഥ, നോവല്‍, നാടകം, തിരക്കഥ, സിനിമ ആത്മകഥ, യാത്രാവിവരണം തുടങ്ങി നിരവധി വിഷയങ്ങളെക്കുറിച്ചുള്ള അവതാരികകള്‍. എം.ടിയുടെ മറ്റൊരു ലേഖനസമാഹാരം പോലെ വായിച്ചാസ്വദിക്കാവുന്ന പുസ്തകം. ‘പുസ്തകത്തിന്റെ പൂമുഖം’. എം ടി വാസുദേവന്‍ നായര്‍. മാതൃഭൂമി ബുക്സ്. വില 389 രൂപ.