റിപ്പര്‍ ജയാനന്ദന്‍ അതീവ സുരക്ഷാ ജയില്‍ മുറിയിലിരുന്ന് എഴുതിയ നോവല്‍. വായനയിലൂടെ മാനസാന്തരം സംഭവിക്കുന്ന ഒരു മനുഷ്യന്റെ കഥയാണ് നോവല്‍ അനാവരണം ചെയ്യുന്നത്. അഞ്ചു കൊലക്കേസുള്‍പ്പെടെ 23 കേസുകളില്‍ പ്രതിയായ ജയാനന്ദന്‍ 17 വര്‍ഷമായി തടവുശിക്ഷ അനുഭവിക്കുകയാണ്. മൂന്ന് കൊലക്കേസുകളില്‍ ഇയാളെ കോടതി കുറ്റവിമുക്തനാക്കി. ഇതിനിടെ രണ്ടു തവണ ജയില്‍ ചാടിയും റിപ്പര്‍ ജയാനന്ദന്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചു. ‘പുലരി വിരിയും മുമ്പേ’. ലോഗോസ് ബുക്‌സ്. വില 152 രൂപ.