മലയാളത്തിലെ തന്നെ മോസ്റ്റ് വയലന്റ് ഫിലിം എന്ന ലേബലില്‍ എത്തുന്ന, ഷെരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ഉണ്ണി മുകുന്ദന് ചിത്രം ‘മാര്‍ക്കോ’യുടെ ചങ്കിടിപ്പേറ്റുന്ന പ്രൊമോ സോങ് പുറത്ത്. സംഗീത സംവിധായകന് സുഷിന്റെ ശ്യാമിന്റെ മ്യൂസിക് ടീമില്‍ അംഗമായിരുന്ന സയീദ് അബ്ബാസ് ഈണമിട്ട് വിനായക് ശശികുമാര്‍ വരികളെഴുതി റാപ്പര്‍ ബേബി ജീന്‍ പാടിയിരിക്കുന്ന ഗാനം സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമായിരിക്കുകയാണ്. അത്യന്തം ചടുലമായ ഈണവും ഹെവി ബീറ്റുകളുമാണ് ഗാനത്തിലുള്ളത്. സയീദ് അബ്ബാസ് സ്വതന്ത്ര സംവിധായകനായി ഒരുക്കിയിരിക്കുന്ന ആദ്യ ഗാനമാണിതെന്ന പ്രത്യേകതയുമുണ്ട്. മമ്മൂട്ടി നായകനായെത്തുന്ന ‘ബസൂക്ക’യുടെ ടീസര്‍ മ്യൂസിക്കും ഒരുക്കിയിരുന്നത് സയീദ് അബ്ബാസ് ആയിരുന്നു. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്. ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയില്‍ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റര്‍ ലുക്കിലാണ് ഉണ്ണി മുകുന്ദന് ചിത്രത്തിലെത്തുന്നത്. നടന് ജഗദീഷിന്റേയും അസാധ്യമായ അഭിനയമുഹൂര്‍ത്തങ്ങള്‍ സിനിമയിലുണ്ടാകുമെന്നും സൂചനയുണ്ട്.