ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ബോഗയ്ന്‍വില്ല’യിലെ പ്രൊമോ ഗാനം പുറത്തിറങ്ങി. ‘സ്തുതി’ എന്ന പേരില്‍ എത്തിയിരിക്കുന്ന ഗാനം ഒരുക്കിയത് സുഷിന്‍ ശ്യാമാണ്. ഒപ്പം കുഞ്ചാക്കോ ബോബന്റേയും ജ്യോതിര്‍മയിയുടേയും ഗംഭീര ഡാന്‍സുമായാണ് ഗാനം എത്തുന്നത്. ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കുന്ന വരികളും ഈണവുമായാണ് ഗാനം എത്തിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാം ഈണം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മേരി ആന്‍ അലക്‌സാണ്ടറും സുഷിന്‍ ശ്യാമും ചേര്‍ന്നാണ്. ഏറെ നാളുകള്‍ക്ക് ശേഷം നടി ജ്യോതിര്‍മയി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. തികച്ചും വേറിട്ട ലുക്കിലാണ് ചിത്രത്തില്‍ ജ്യോതിര്‍മയിയുള്ളത്. ഷറഫുദ്ദീന്‍, വീണ നന്ദകുമാര്‍, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ ചിത്രത്തിലുണ്ട്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേര്‍ന്നാണ് അമല്‍ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.