വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റും സ്മാര്‍ട്ട് ഗ്ലാസുകളും അവതരിപ്പിച്ച് മെറ്റ. ‘ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നൂതനമായ കണ്ണടകള്‍’ എന്ന വിശേഷണത്തോടെയാണ് കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കിലെ മെറ്റ ആസ്ഥാനത്ത് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ‘ഓറിയോണ്‍’ അവതരിപ്പിച്ചത്. 100 ഗ്രാമില്‍ താഴെ ഭാരം വരുന്ന സ്മാര്‍ട്ട് ഗ്ലാസാണ് ഓറിയോണ്‍, ഇത് കമ്പനിയുടെ ആദ്യത്തെ ഉപഭോക്തൃ-ഗ്രേഡ് ഫുള്‍ ഹോളോഗ്രാഫിക് എആര്‍ ഗ്ലാസാണ്. കസ്റ്റം സിലിക്കണും സെന്‍സറുകളും സഹിതം നാനോ സ്കെയില്‍ ഘടകങ്ങളുള്ള ചെറിയ പ്രൊജക്ടറുകളും ഉള്‍പ്പെടുന്നു. സാധാരണ സ്മാര്‍ട്ട് ഗ്ലാസുകള്‍ പോലെ ഇവയും വോയ്സ്, എഐ എന്നിവ ഉപയോഗിച്ച് നിയന്ത്രിക്കാം. ഓറിയോണ്‍ എന്ന് പുറത്തിറക്കുമെന്ന് വ്യക്തമാക്കിയില്ലെങ്കിലും ‘ഭാവിയുടെ നേര്‍ക്കാഴ്ച’ എന്നാണ് സക്കര്‍ബര്‍ഗ് ഇതിനെ വിശേഷിപ്പിച്ചത്.
വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റും ഗ്ലാസും അവതരിപ്പിച്ച് മെറ്റ
