മരയ്ക്കാറിന് ശേഷം പ്രിയന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുകയാണ്. ചിത്രം പ്രിയദര്‍ശന്റെ നൂറാമത്തെ സിനിമയായിരിക്കും. ഗായകന്‍ എം.ജി ശ്രീകുമാറാണ് പുതിയ ചിത്രത്തിന്റെ കാര്യം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. പ്രിയദര്‍ശനും മോഹന്‍ലാലും എം. ജി ശ്രീകുമാറും ഒരുമിച്ചുള്ള ഒരു പഴയ ക്യാരിക്കേച്ചര്‍ ചിത്രം പങ്കുവെച്ചുകൊണ്ടാണ് എം. ജി ശ്രീകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ‘ഹരം’ എന്നായിരിക്കും ചിത്രത്തിന്റെ പേരെന്നാണ് എം. ജി ശ്രീകുമാര്‍ നല്‍കുന്ന സൂചന. നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ മോഹന്‍ലാലിന് വേണ്ടി എം. ജി ശ്രീകുമാര്‍ പാടിയിട്ടുണ്ട്. എന്നാല്‍ പുതിയ ചിത്രത്തില്‍ എന്തായിരിക്കും എം. ജി ശ്രീകുമാറിന്റെ റോള്‍ എന്ന് വ്യക്തമായിട്ടില്ല. ഗായകനാണോ സംഗീത സംവിധായകനാണോ അഭിനേതാവാണോ എന്ന് ഉറപ്പായിട്ടില്ല. ചിത്രത്തിന്റെ ഔദ്യോഗിക സ്ഥിതീകരണം വരും ദിവസങ്ങളില്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.