പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്. കയോസ് ഇറാനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കജോള്‍ ആണ് പൃഥ്വിരാജിന്റെ നായിക. സെയ്ഫ് അലിഖാന്റെ മകന്‍ ഇബ്രാഹിം അലിഖാന്‍ മറ്റൊരു പ്രധാന താരമായി എത്തുന്നു. ഇബ്രാഹിം അലിഖാന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് . ജനുവരി 23ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രം കരണ്‍ ജോഹര്‍ ആണ് നിര്‍മ്മിക്കുന്നത്. കാശ്മീരിലെ തീവ്രവാദത്തിന്റെ പശ്ചാത്തലത്തില്‍ ഇമോഷണല്‍ ത്രില്ലറായാണ് ഒരുങ്ങുന്നത്. പൃഥ്വിരാജും കജോളും ആദ്യമായാണ് ഒരുമിക്കുന്നത്. പൃഥ്വിരാജ് അഭിനയിക്കുന്ന നാലാമത്തെ ബോളിവുഡ് ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്. അയ്യാ എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് ബോളിവുഡില്‍ എത്തുന്നത്. അതേസമയം മലയാളത്തില്‍ ഗോള്‍ഡ്, കാപ്പ എന്നിവയാണ് പുതിയ റിലീസുകള്‍.