ക്രിസ്മസ് പുതുവത്സര ബമ്പര്‍ ലോട്ടറിയുടെ അച്ചടി ആശയക്കുഴപ്പത്തെ തുടർന്ന് താത്കാലികമായി നിര്‍ത്തിവെച്ചു. ലോട്ടറിയുടെ സമ്മാന ഘടനയിൽ മാറ്റം വരുത്തിയതോടെ ലോട്ടറി വിൽക്കുന്ന ഏജന്‍റുമാര്‍ പ്രതിഷേധത്തിലായ സാഹചര്യത്തിലാണ് അച്ചടി നിര്‍ത്തിവെച്ചത് .സമ്മാന ഘടനയിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ലോട്ടറി ക്ഷേമ നിധി ബോർഡ് ചെയർമാൻ ലോട്ടറി ഡയറക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ തീരുമാനം ആകാതെ ക്രിസ്മസ് ബമ്പര്‍ അച്ചടിച്ചാൽ വിതരണത്തെ അടക്കം ബാധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ലോട്ടറി നറുക്കെടുപ്പിൽ 5000, 2000 , 1000 രൂപ അടിയ്ക്കുന്ന സമ്മാനങ്ങള്‍ കുറച്ചതിലാണ് ഏജന്‍റുമാരുടെ പ്രതിഷേധം.