ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ കിയ ചില മോഡലുകളുടെ വില ഉടന്‍ തന്നെ വര്‍ധിപ്പിക്കാന്‍ പദ്ധതിയിടുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. 2023 ഒക്ടോബര്‍ മുതല്‍ സെല്‍റ്റോസ്, കാരന്‍സ് എന്നിവയുടെ വില കമ്പനി വര്‍ധിപ്പിക്കും. വില വര്‍ദ്ധനയ്ക്ക് ശേഷം, ഉപയോക്താക്കള്‍ക്ക് ഈ കാര്‍ മോഡലുകളുടെ വിലയില്‍ രണ്ട് ശതമാനം വ്യത്യാസം ലഭിക്കും. ഈ സാമ്പത്തിക വര്‍ഷത്തില്‍ കിയ മോഡലുകള്‍ക്ക് ലഭിക്കുന്ന രണ്ടാമത്തെ വര്‍ധനയായിരിക്കും ഈ വിലവര്‍ധന. കാരെന്‍സ്, സെല്‍റ്റോസ് എന്നിവയുടെ വില വര്‍ദ്ധന സമാനമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എസ്യുവിയുടെ താഴ്ന്ന വേരിയന്റുകളുടെ വില കുറഞ്ഞത് 20,000 രൂപയും ഉയര്‍ന്ന പതിപ്പുകള്‍ക്ക് 40,000 രൂപയും വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കിയ സെല്‍റ്റോസിന്റെ നിലവിലെ എക്സ് ഷോറൂം വില 10.89 ലക്ഷം രൂപയില്‍ തുടങ്ങി 19.99 ലക്ഷം രൂപ വരെയാണ്. അടുത്തിടെ എസ്യുവിയുടെ രണ്ട് മോഡലുകള്‍ കമ്പനി അവതരിപ്പിച്ചു. കിയ കാരന്‍സ് 10.45 ലക്ഷം രൂപയില്‍ തുടങ്ങി 19.90 ലക്ഷം രൂപ വരെ ഉയരുന്നു. ഉല്‍പ്പാദനച്ചെലവ് വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചതെന്ന് കിയ ഇന്ത്യ അറിയിച്ചു.