നവീനമായ അസാധാരണത്വംകൊണ്ട് ചെറുകഥാചരിത്രത്തോട് ഇടയുന്ന ബി. മുരളിയുടെ കഥകള്‍ സമകാലീനവായനയോട് ഏറ്റവും ഉന്മുഖമാകുന്നു. കുതിപ്പുശേഷിയുള്ള ഭാഷയില്‍ ചരിത്രവും ജീവിതവും പ്രണയവും രാഷ്ട്രീയവും പുതിയ ഭൂമികയില്‍ തെളിയുന്നു. പ്രോട്ടോസോവയില്‍ ഏകകോശ ജീവിതങ്ങളുടെ വിസ്ഫോടനങ്ങളും പ്രണയലോകത്തിന്റെ രഹസ്യമുറികളും കല്പനായാത്രകളുടെ ആകാശങ്ങളും നിറയുന്നു. ‘പ്രോട്ടോസോവ’. രണ്ടാം പതിപ്പ്. ബി മുരളി. ഡിസി ബുക്‌സ്. വില 130 രൂപ.