പ്രീഡിഗ്രി സമര കേസുകളില്‍ ഹൈക്കോടതി ശിക്ഷിച്ച പതിനാല് എബിവിപി പ്രവര്‍ത്തകരെ സുപ്രീംകോടതി വെറുതെ വിട്ടത് പൊലീസിന്റെ വീഴ്ചമൂലം. കുറ്റകൃത്യം നടത്തിയവരെ കണ്ടെത്താന്‍ പൊലീസ് നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ ഗുരുതരമായ വീഴ്ച ഉണ്ടെന്നു സുപ്രീംകോടതി. വ്യവസ്ഥകള്‍ പാലിക്കാതെയാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയതെന്നും കോടതി.
2000 ജൂലൈ 12ന്, കോളേജുകളിൽ നിന്ന് പ്രീഡിഗ്രി വേർപെടുത്താനുള്ള നീക്കത്തിനെതിരെ എബിവിപി സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ സമരം നടത്തിയിരുന്നു. സംഘർഷം ഉണ്ടായതിനെത്തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തി. ഇതിൽ പ്രതിഷേധിച്ച് തൊട്ടടുത്ത ദിവസം എബിവിപി നടത്തിയ പ്രതിഷേധത്തിൽ തിരുവനന്തപുരത്ത് ഇരുന്നൂറോളം കെഎസ്ആർടിസി ബസുകൾ തകർത്തു.
കിഴക്കേകോട്ട കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർ രാജേഷ് തലയ്ക്കടിയേറ്റ് മരിച്ചു. ഈ കേസിൽ തെളിവുകളില്ലെന്ന് കാട്ടി, പ്രതി ചേർക്കപ്പെട്ടവരെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. എന്നാൽ പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള കേസിൽ 14 എബിവിപി പ്രവർത്തകരെ കോടതി ശിക്ഷിച്ചു. ഇതിനെതിരെ 2010ലാണ് സുപ്രീംകോടതിയിൽ എ ബി വി പി അപ്പീൽ നൽകിയത്.