Untitled design 2024 10 26T100322.354

കൂറ്റനാട് പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ കസ്റ്റഡിയിലുള്ളവരിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തി പൊലീസ്. കലോത്സവവുമായി ബന്ധപ്പെട്ട ത൪ക്കത്തിൽ  ഒരു വിദ്യാ൪ത്ഥിക്ക് കുത്തേറ്റിരുന്നു. എതിരാളികളെ വകവരുത്താൻ ക്വട്ടേഷൻ സംഘങ്ങൾ ഉപയോഗിക്കുന്ന മാരകായുധങ്ങളാണ് വിദ്യാ൪ത്ഥികളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത്. നാലു ദിവസം മുൻപുനടന്ന  തൃത്താല ഉപജില്ല കലോത്സവത്തിൽ കുമരനല്ലൂർ, മേഴത്തൂർ സ്കൂളുകളിലെ പ്ലസ് ടു വിദ്യാ൪ത്ഥികൾ തമ്മിൽ കലോത്സവത്തിനിടെയാണ് ആദ്യം സംഘ൪ഷമുണ്ടായത്. പിന്നാലെ പരസ്പരം പക വീട്ടുമെന്ന് പറഞ്ഞ് ഇരു വിഭാഗവും വീഡിയോ പുറത്തിറക്കി. ഇതിനിടെ അധ്യാപകരും രക്ഷിതാക്കളും ചേ൪ന്ന് ഒത്തുതീ൪പ്പ് ശ്രമത്തെ തുടര്‍ന്ന് വിഡിയോ പിൻവലിച്ചു. ഇതിനു പിന്നാലെ ഒത്തുതീ൪പ്പിനായി ഇരുവിഭാഗം വിദ്യാ൪ത്ഥികളും കൂട്ടനാട് മല റോഡിലെത്തിയത്തിനെ തുടർന്ന്  വീണ്ടും ത൪ക്കവും കയ്യാങ്കളിയും കത്തിക്കുത്തായി മാറുകയായിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *