അരുണാചലിൽ മരിച്ച മൂന്ന് മലയാളികളുടെ മരണത്തിൽ ബ്ലാക്ക് മാജിക്ക് സാധ്യത തള്ളാതെ പൊലീസ്. കേസന്വേഷണത്തിന് 5 പേരടങ്ങുന്ന പ്രത്യേക സംഘത്തെ രൂപീകരിച്ചെന്നും, കേരള പോലീസുമായി സഹകരിച്ച് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുമെന്നും അരുണാചൽ പ്രദേശ് എസ് പി കെനി ബാഗ്ര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രവാദമെന്ന സംശയമടക്കം പരിശോധിക്കുന്നുണ്ട്,നവീന്‍ മറ്റുള്ളവരുടെ ദേഹത്ത് മുറിവുണ്ടാക്കിയ ശേഷം സ്വയം കൈ മുറിച്ചു എന്നാണ് സംശയിക്കുന്നത്.ഇവർ എന്തിന് സിറോ താഴ്വരയിലെത്തിയതെന്ന് അന്വേഷിക്കുമെന്നും എസ്പി അറിയിച്ചു.
മരിച്ച നവീൻ- ദേവി ദമ്പതികള്‍ രണ്ട് വർഷങ്ങള്‍ക്ക് മുമ്പേ മരണാന്തര ജീവിതവുമായി ബന്ധപ്പെട്ട ആശങ്ങള്‍ പിന്തുടർന്നിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സിറോ താഴ്വരയിലേക്ക് ദമ്പതികള്‍ ഒന്നര വർഷം മുമ്പും ആരുമറിയാതെ യാത്ര ചെയ്തിരുന്നു.സന്തോഷത്തോടെ ജീവിച്ചു, പരിഭവമോ പരാതിയോ ഇല്ല, ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് പോകുന്നവെന്നഴുതിയ ആത്മഹത്യ കുറിപ്പിൽ മൂന്ന് പേരും ഒപ്പിട്ടുരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റുമോർട്ടത്തിനായി ഇറ്റാനഗറിലെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബന്ധുക്കളും പൊലീസും ഇന്ന് വൈകുന്നേരം ഇറ്റാനഗറിലെത്തും.