നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കെതിരെ കർശന നടപടി ഉറപ്പാക്കണമെന്ന് മന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി അറിയിച്ചു. തിങ്കളാഴ്ച ബിൽ ലോക്സഭയിൽ കൊണ്ടുവരും. പത്ത് കോടി വരെ പിഴ ചുമത്താനും പത്തു വർഷം വരെ തടവിനുമാണ് ബില്ലിലെ വ്യവസ്ഥ. കേസുകളിലെ വിചാരണ 3 മാസത്തിൽ പൂർത്തിയാക്കാനും ബില്ലിൽ പറയുന്നുണ്ട്. ചോദ്യപേപ്പർ ചോർച്ചയിൽ പേപ്പർ മാഫിയയുടെ വേര് അറുക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ചോദ്യപേപ്പർ ചോർച്ചക്കെതിരെ കർശന നടപടി ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി
