ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം യുഡിഎഫ് പിടിച്ചെടുക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾ ഇപ്പോൾ ഏകദേശം നിലച്ചിരിക്കുകയാണ്, സംസ്ഥാനത്തെ ജനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി ഒറ്റക്കെട്ടായി മുന്നേറും. കേന്ദ്രസർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിന് പ്രതിപക്ഷം ശക്തമായി തന്നെ മുന്നോട്ടു പോകും.മുഖ്യമന്ത്രി വിളിച്ച ഓൺലൈൻ യോഗത്തിൽ തങ്ങൾ കേന്ദ്രസർക്കാർ നയങ്ങളെ കുറിച്ച് ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മോദിയുടെ പ്രചാരണം കേരളത്തിൽ വിലപ്പോകില്ല.ഡൽഹിയിൽ എൽഡിഎഫ് നടത്തുന്ന സമരപരിപാടിയിൽ പങ്കെടുക്കണമോയെന്ന കാര്യം യുഡിഎഫ് ആലോചിച്ച് പറയും. നാളെ രാത്രി യുഡിഎഫ് ഓൺലൈൻ മീറ്റിംഗ് കഴിഞ്ഞ ശേഷം തീരുമാനം അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.