സഭ വിശ്വാസികള്‍ക്കും ബിഷപ്പുമാര്‍ക്കും ഇടയില്‍ വിഭജനം സൃഷ്ടിക്കാനാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ശ്രമിക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് കുറ്റപ്പെടുത്തി.ബിഷപുമാര്‍ പറഞ്ഞാല്‍ വിശ്വാസികള്‍ അംഗീകരിക്കില്ല,എന്ന സതീശന്റെ പ്രസ്താവന സഭകള്‍ക്കും ക്രൈസ്തവ വിശ്വാസികള്‍ക്കും എതിരാണെന്ന് അദ്ദേഹം പറഞ്ഞു.
അതോടൊപ്പം ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ളാനിയും കർദിനാളും ബിജെപിയുടെ സമ്മർദ്ദത്തിന് വഴങ്ങുന്നു.ക്രിമിനൽ കേസ് നേരിടുന്ന കർദിനാൾ മോദി മികച്ച നേതാവാണെന്ന് പുകഴ്ത്തി.2014 ന് ശേഷം ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെയുണ്ടാകുന്ന അതിക്രമം കൂടി. ഛത്തീസ്ഗഡിൽ നിരവധി ക്രിസ്ത്യൻ വിഭാഗക്കാർക്ക് ഗ്രാമങ്ങൾ വിട്ടൊഴിഞ്ഞു പോകേണ്ടി വന്നു. ചില സഭാ നേതാക്കളുടെ പ്രസ്താവനകൾ സഭയുടെയും ക്രിസ്ത്യൻ സമൂഹത്തിന്റെയും മൊത്തം അഭിപ്രായമല്ലെന്നും സിപിഎം മുഖപത്രം കുറ്റപ്പെടുത്തി.