മനുഷ്യസ്‌നേഹത്തില്‍ ഊന്നിയ സത്യാന്വേഷണത്വരയും തന്റെ ജീവിതത്തിലെ മുന്‍ഗണനകളെ സ്വയം തിരിച്ചറിയാന്‍ കെല്‍പ്പേകുന്ന നിരക്ഷേപമായ സ്വയംബോധവും ആണ് ഈ കവയിത്രിയുടെയും കവിതകളുടെയും ആത്മബലം. ഓരോ കവിതയും ഓരോ വരിയും ഓരോ വാക്കും ഓരോ മൗനവും നമ്മോടു സംസാരിച്ചുകൊണ്ട് ഇരിക്കുന്നവയാണ്; പ്രണയത്തെപ്പറ്റി, പ്രണയനിഷേധത്തെപ്പറ്റി, മോഹങ്ങളെപ്പറ്റി, മോഹഭംഗങ്ങളെപ്പറ്റി, ജീവിതത്തെപ്പറ്റി, മരണത്തെപ്പറ്റി, വസന്തത്തെപ്പറ്റി, ഗ്രീഷ്മത്തെപ്പറ്റി… അങ്ങനെയങ്ങനെ വാഴ്വിന്റെ നാനാര്‍ത്ഥങ്ങള്‍ തിരഞ്ഞുകൊണ്ട് മനുഷ്യമനസ്സിന്റെ അറിയപ്പെടാത്ത വന്‍കരകളിലൂടെ ഉള്ള ദേശാടനമാണ് ഇതിലെ കവിതകള്‍. ‘പിന്‍നടത്തങ്ങള്‍’. ശ്രീലത സജീവ്. ഗ്രീന്‍ ബുക്‌സ്. വില 128 രൂപ.