മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഗവർണർ കത്തയച്ചു. മുഖ്യമന്ത്രിയുടെ വിദേശ യാത്രാ വിവരം തന്നെ അറിയിച്ചില്ല എന്നാണ് കത്തിൽ ഉന്നയി ച്ചിരിക്കുന്ന പരാതി. ഇന്ന് കേരളത്തിലെത്തുന്ന ഗവർണ്ണർ സംസ്ഥാനത്തിലെ സ്ഥിതിഗതികളിൽ എന്ത് നിലപാട് സ്വികരിക്കും എന്ന് ആകാംക്ഷയോടെ കാത്തിരിക്കുമ്പോഴാണ് ഈ കത്ത് പുറത്ത് വരുന്നത്. വിദേശത്ത് പോയപ്പോൾ പകരം ചുമതല ആരെ ഏൽപ്പിച്ചു എന്നും അറിയിച്ചില്ല. മുഖ്യമന്ത്രി ചട്ടലംഘനം നടത്തി എന്നാണ് കത്തിലെ പരാമർശം.
സിപിഎമ്മിന്‍റെ സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്നും സംസ്ഥാന സമിതി യോഗം അടുത്ത രണ്ട് ദിവസങ്ങളിലും ചേരും. ഗവർണർ വിഷയം മുഖ്യവിഷയമാകും. ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്നത് അടക്കം ചർച്ചയായേക്കും.