ഓര്‍മ്മകള്‍ എപ്പോഴും ഹൃദയത്തോട് ചേര്‍ത്തു വെക്കാനുള്ളതാണ് അവയ്ക്ക് തിളക്കം കൂടുന്നത് അത് അക്ഷരങ്ങള്‍ ആകുമ്പോള്‍ ആണ്. ഇന്ന് ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരുപാട് നഷ്ടബോധത്തോടെ ഓര്‍മ്മയില്‍ തെളിയുന്ന ഒരു കാലം എല്ലാവര്‍ക്കും ഉണ്ട്. ‘പിള്ളയുടെ തള്ളുകള്‍’ അങ്ങനെ ഓര്‍ത്തെടുത്ത 27 അനുഭവങ്ങള്‍, 27 നര്‍മ്മങ്ങളായി. സുകേഷ് രാമകൃഷ്ണ പിള്ളയുടെ 27 കഥകളിലൂടെ ചിന്തിക്കാം, അതിലും ഉപരി മനസ്സ് തുറന്ന് ചിരിക്കാം. ഒലീവ് പബ്‌ളിക്കേഷന്‍സ്. വില 270 രൂപ.