ഇറ്റാലിയന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ പിയാജിയോ പുതിയ വെസ്പ ഡ്യുവല്‍ എസ്എക്‌സ്എല്‍, വിഎക്‌സ്എല്‍ സീരീസ് സ്‌കൂട്ടറുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 125 സിസി, 150 സിസി വേരിയന്റുകളില്‍ ലഭ്യമാകുന്ന ഇവയുടെ എക്സ് ഷോറൂം വില 1.32 ലക്ഷം രൂപ മുതലാണ്. ഏറ്റവും പുതിയ ബിഎസ് 6 ഫേസ് 2 എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി പിയാജിയോ വെഹിക്കിള്‍സ് വെസ്പ പ്രീമിയം ശ്രേണിയിലുള്ള സ്‌കൂട്ടറുകള്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. 125, 150 സിസി വേരിയന്റുകളില്‍ വില്‍ക്കുന്ന വെസ്പ എസ്എക്‌സ്എല്‍, വിഎക്‌സ്എല്‍ സീരീസുകള്‍ക്കായി പുതിയ ഡ്യുവല്‍-ടോണ്‍ കളര്‍ വേരിയന്റുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. വെസ്പ എസ്എക്‌സ്എല്‍, വിഎക്‌സ്എല്‍ 125 എന്നിവയ്ക്ക് കരുത്തേകുന്നത് 9.8 ബിഎച്പി കരുത്തും 9.6 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 124.45 സിസ, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ്, ഫ്യുവല്‍ ഇഞ്ചക്റ്റഡ് എഞ്ചിനാണ്. അവരുടെ 150 സിസി വേരിയന്റുകള്‍ക്ക് 149.5 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിന്‍ 10.3 ബിഎച്ച്പിയും 10.6 എന്‍എം പീക്ക് ടോര്‍ക്കും വികസിപ്പിക്കുന്നു. ഇന്ത്യയിലെ 250 ല്‍ അധികമുള്ള എല്ലാ എക്സ്‌ക്ലൂസീവ് ഡീലര്‍ഷിപ്പുകളിലും പുതിയ വെസ്പ ഡ്യുവല്‍ ലഭ്യമാകും.