പിസി ജോർജ് ബിജെപി പാർട്ടി അംഗത്വം സ്വീകരിച്ചു. ഡൽഹിയിൽ ബിജെപിയുടെ ആസ്ഥാനത്തെത്തിയാണ് പിസി ജോർജ് ബിജെപിയിലേക്ക് ചേർന്നത്. കൂടാതെ അദ്ദേഹത്തിന്റെ പാർട്ടിയായ ജനപക്ഷം ബിജെപിയിൽ ലയിച്ചു. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ, പ്രകാശ് ജാവദേക്കർ, അനിൽ ആൻ്റണി എന്നിവർ പിസി ജോർജ്ജിനൊപ്പമുണ്ടായിരുന്നു.
ബിജെപി ന്യൂനപക്ഷ വിരുദ്ധരാണെന്ന കോൺഗ്രസ് സിപിഎം പാർട്ടികളുടെ പ്രചരണം ഇതോടെ പൊളിഞ്ഞുവെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ഇതൊരു തുടക്കം മാത്രമാണ് ഇനിയും നിരവധിപേർ ബിജെപിയിലേക്ക് വരുമെന്ന് പ്രകാശ് ജാവദേക്കർ പ്രതികരിച്ചു. എല്ലാ ക്രൈസ്തവ സഭ പ്രതിനിധികളുമായും ചർച്ച നടത്തിയ ശേഷമാണ് താൻ ബിജെപിയിൽ ചേർന്നതെന്ന് പിസി ജോർജ് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണോ എന്ന കാര്യത്തിൽ പാർട്ടിയാണ് തീരുമാനമെടുക്കുന്നതെന്നും പിസി ജോർജ് വ്യക്തമാക്കി.