സാംസ്‌കാരിക പൈതൃകത്തെ ഒരു പയസ്വിനി സങ്കല്പിക്കാം. സ്പന്ദമുഖരമായ മനസ്സിലൂടൊക്കെയും അത് സദാ ഒഴുകികൊണ്ടിരിക്കുന്നു. സംസ്‌കാരങ്ങള്‍ ഉറവെടുത്തത് എന്നും നദീതടങ്ങളില്‍ വെച്ചായിരുന്നു എന്ന ചരിത്രനിഗമനമല്ല ഈ സങ്കല്‍പത്തിന് പ്രേരകമായിരിക്കുന്നത്. തന്നിലൂടെ ഒഴുകിച്ചെല്ലുന്ന അപവിത്രങ്ങളെ ശുദ്ധീകരിക്കുന്ന ഗംഗയാണ് യഥാര്‍ത്ഥത്തില്‍ ഏത് സംസ്‌കൃതിയും. ഭൂഗര്‍ത്തത്തിലൂടെ നദീസ്രാവങ്ങളെപ്പോലെ എന്റെയും നിങ്ങളുടേയും ചേതനയിലൂടെ ഒഴുകികൊണ്ടിരിക്കുന്ന ഈ പയസ്വിനിയുടെ കിനിവുകള്‍ എത്ര പിറകോട്ട് ചെന്നാലാണ് പ്രത്യക്ഷമാവുക?. ‘പയസ്വിനി’. ആഷാമേനോന്‍. പീര്‍ണ പബ്‌ളിക്കേഷന്‍സ്. വില 214 രൂപ.