images 2024 09 16T095738.595

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടര്‍ക്കുനേരെ രോഗിയുടെ കയ്യേറ്റം. ചികിത്സയ്‌ക്കെത്തിയ തകഴി സ്വദേശി ഷൈജുവാണ് ഡോക്ടറെ മര്‍ദിച്ചത്. ശസ്ത്രക്രിയ അത്യാഹിതവിഭാഗം ഹൗസ് സര്‍ജന്‍ ഡോ. അഞ്ജലിക്ക് മര്‍ദനത്തില്‍ പരിക്കേറ്റു. നെറ്റിയില്‍ തുന്നലിടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം. രോഗി മദ്യലഹരിയിലായിരുന്നുവെന്നും ഇയാള്‍ തന്റെ കൈ പിടിച്ചുതിരിച്ചുവെന്നും ഡോക്ടര്‍ പറഞ്ഞു. നെറ്റിയില്‍ മുറിവുമായാണ് ഷൈജു ആശുപത്രിയില്‍ ചികിത്സതേടിയത്. ബഹളത്തിനിടെ ഇയാള്‍ കടന്നുകളഞ്ഞുവെന്നാണ് വിവരം. പോലീസ് തിരച്ചില്‍ ആരംഭിച്ചു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *