ചിമ്പു നായകനാകുന്ന ‘പത്തു തല’ ഒബേലി എന്‍ കൃഷ്ണയാണ് സംവിധാനം ചെയ്യുന്നത്. ‘പത്തു തല’യുടെ റിലീസ് സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മാര്‍ച്ച് 30ന് ആയിരിക്കും ചിമ്പുവിന്റെ ചിത്രം റിലീസ്. ഒബേലി എന്‍ കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ഗൗതം കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോന്‍, പ്രിയ ഭവാനി ശങ്കര്‍, കലൈയരന്‍, ടീജെ അരുണാസലം എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രത്തിന്റെ സംഗീത സംവിധാനം എ ആര്‍ റഹ്മാനാണ്. ‘പത്ത് തല’യുടെ ഒടിടി റൈറ്റ്‌സ് വന്‍ തുകയ്ക്ക് വിറ്റുപോയയി. ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്‌സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. എന്തായാലും ചിമ്പുവിന് വലിയ പ്രതീക്ഷകളുള്ള ചിത്രമാണ് ‘പത്ത് തല’.