നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുന്നതും നമ്മെ ഓരോരുത്തരെയും നിര്‍വ്വചിക്കുന്നതുമായ മനുഷ്യബന്ധങ്ങളുടെ സമസ്യകളെ പൂരിപ്പിക്കാനുള്ള മഹത്തായ ശ്രമമാണ് ഖാലിദ് ഹൊസൈനി ഈ നോവലില്‍ നടത്തുന്നത്. അഫ്ഘാനിസ്ഥാനിലെ ഒരു ഗ്രാമത്തിലെ മൂന്നു വയസ്സുകാരി പരിയും അവളുടെ സഹോദരന്‍ പത്തുവയസ്സുകാരന്‍ അബ്ദുള്ളയും തമ്മിലുള്ള ബന്ധത്തിന്റെ വളര്‍ച്ചയില്‍ സംഭവിക്കുന്ന സങ്കീര്‍ണ്ണതകളെ ആവിഷ്‌കരിക്കുകയാണ് ഈ നോവല്‍. ഗ്രാമത്തില്‍നിന്നാരംഭിച്ച് പാരിസ്, സാന്‍ഫ്രാന്‍സിസ്‌കോ, ഗ്രീസ്, എന്നിവിടങ്ങളിലേക്കു വികസിക്കുന്ന സ്ഥലരാശിയില്‍ സ്‌നേഹവും വെറുപ്പും വഞ്ചനയും കാരുണ്യവും ത്യാഗവുമെല്ലാം മനുഷ്യബന്ധങ്ങളെ നിര്‍ണ്ണയിക്കുന്നതെങ്ങനെയെന്ന് നോവലിസ്റ്റ് വരച്ചുകാട്ടുന്നു. ‘പര്‍വ്വതങ്ങളും മാറ്റൊലി കൊള്ളുന്നു’. മൂന്നാം പതിപ്പ്. വിവര്‍ത്തനം – രമ മേനോന്‍. ഡിസി ബുക്‌സ്. വില 474 രൂപ.