ദര്‍ശന രാജേന്ദ്രന്, റോഷന് മാത്യു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രീലങ്കന്‍ സംവിധായകന് പ്രസന്ന വിത്തനാഗെ സംവിധാനം ചെയ്ത ‘പാരഡൈസ്’ എന്ന ചിത്രം ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. ജൂണ്‍ 28 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയും മനോരമ മാക്സിലൂടെയാണ് ചിത്രം ഇപ്പോള്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. തങ്ങളുടെ അഞ്ചാം വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ ശ്രീലങ്കയിലെയെത്തുന്ന മലയാളികളായ ടി വി പ്രൊഡ്യൂസറുടെയും വ്ലോഗറായ അയാളുടെ ഭാര്യയുടെയും കഥാപാത്രങ്ങളിലൂടെയാണ് ‘പാരഡൈസ്’ കഥ പറയുന്നത്. ചിത്രത്തിനു പശ്ചാത്തലമാകുന്ന ശ്രീലങ്കന്‍ ഭൂമികയുടെ ഗാംഭീര്യം ഒട്ടും ചോരാതെ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത് രാജീവ് രവിയാണ്. ശ്രീകര്‍ പ്രസാദ് ഈ ദൃശ്യങ്ങളുടെ ചിത്രസംയോജനവും ലിജു പ്രഭാകര്‍ കളറിംഗും നിര്‍വഹിച്ചിരിക്കുന്നു. മണിരത്നം നേതൃത്വം നല്കുന്ന മദ്രാസ് ടാക്കീസ് ആണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ ചിത്രം അവതരിപ്പിച്ചത്. കേരളത്തില്‍ സെഞ്ചുറി ഫിലിംസും ശ്രീലങ്കയില്‍ സ്കോപ്പ് മൂവീസും മറ്റ് പ്രദേശങ്ങളില്‍ എ പി ഇന്റര്‍നാഷണലുമാണ് ചിത്രം വിതരണം ചെയ്തത്.